ഹരിയാനയില്‍ പശുക്കടത്ത് ആരോപിച്ച്‌ മുസ്ലിം യുവാക്കളെ ചുട്ടുകൊന്നു

ഹരിയാന : ഹരിയാനയില്‍ പശുക്കടത്ത് ആരോപിച്ച്‌ ബജ്റംഗദള്‍ അക്രമികള്‍ രണ്ടു മുസ്ലിം യുവാക്കളെ ചുട്ടുകൊന്നു.രാജസ്ഥാനിലെ ഭരത്പുര്‍ ജില്ലയിലെ ഘട്ട്മീക്കാ ഗ്രാമത്തിലെ ജുനൈദ്, നസീര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെ ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ വെളിപ്പെടുത്തി. ഹരിയാന–- രാജസ്ഥാന്‍ അതിര്‍ത്തിയിലൂടെ സഞ്ചരിച്ചിരുന്ന ജുനൈദിനെയും നസീറിനെയും ബജ്റംഗദളിന്റെ ഗോരക്ഷാ സംഘം ആക്രമിക്കുകയായിരുന്നു. വാഹനത്തിനുള്ളില്‍ പൂര്‍ണമായും കത്തിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നമ്പര്‍പ്ലേറ്റ് നോക്കിയാണ് ഇവരെ തിരിച്ചറിഞ്ഞത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

3 × 2 =