കൊച്ചി സർവകലാശാലയില്‍ ജീവനക്കാരന് തെരുവുനായുടെ കടിയേറ്റു;തെരുവുനായ്ക്കളെ ചത്തനിലയില്‍ കണ്ടെത്തി

കളമശ്ശേരി: കൊച്ചി സർവകലാശാലയില്‍ ജീവനക്കാരന് തെരുവുനായുടെ കടിയേറ്റതിനു പിന്നാലെ കാമ്പസില്‍ രണ്ടിടത്ത് തെരുവുനായ്ക്കളെ ചത്തനിലയില്‍ കണ്ടെത്തിയത് ആശങ്കയുയർത്തി.മൂന്നുദിവസം മുമ്പാണ് ജീവനക്കാരന് നായുടെ കടിയേറ്റത്. ഇതിനുപിന്നാലെയാണ് രണ്ടിടത്തായി നായ്ക്കളെ ചത്തനിലയില്‍ കണ്ടത്. സംഭവമറിഞ്ഞ് നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ കാമ്പസില്‍ പരിശോധനക്കെത്തിയെങ്കിലും നായ്ക്കളെ ആരോ മറവ് ചെയ്തിരുന്നു.

പോസ്റ്റ്മോർട്ടത്തിനാണ് ഉദ്യോഗസ്ഥർ കാമ്പസിലെത്തിയത്. മറവുചെയ്ത ഭാഗത്ത് തിരച്ചില്‍ നടത്തിയെങ്കിലും മൂന്നുദിവസം പിന്നിട്ടതിനാല്‍ ദുർഗന്ധം ഉയർന്നതിനെത്തുടർന്ന് ദൗത്യം ഉപേക്ഷിച്ച്‌ മടങ്ങുകയായിരുന്നു. 24 മണിക്കൂറിനകം പരിശോധിച്ചാലേ മരണകാരണം കണ്ടെത്താൻ കഴിയൂ.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

12 − 8 =