കൊച്ചി : കൊടുങ്ങല്ലൂരില്‍ കൂട്ടുകാരോടൊപ്പം കുളത്തില്‍ കുളിക്കാൻ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. പനങ്ങാട് ഹയര്‍ സെക്കൻഡറി സ്കുളിലെ പ്ലസ് ടു വിദ്യാര്‍ഥിയായ തിരുവള്ളൂര്‍ കാര്യേഴത്ത് സുജിന്ദ്രന്‍റെ മകൻ ജിസുൻ (17) ആണ് മരിച്ചത്.മറ്റ് നാല് കൂട്ടുകാരൊടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു ജിസുൻ. കൂടെയുണ്ടായിരുന്നവര്‍ ബഹളം വെച്ചതോടെ നാട്ടുകാര്‍ ആദ്യം തിരച്ചിലിനറങ്ങിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സും അഴീക്കോട് കടലോര ജാഗ്രത സമിതിയെ നാല് അംഗങ്ങളുംതിരച്ചില്‍ നടത്തി മൃതദേഹം കണ്ടെത്തുകയായിരുന്നു.