മഹാരാഷ്ട്ര : മഹാരാഷ്ട്രയില്‍ മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് യുവാവിനെ ജനക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തി. മുംബൈയിലെ ബോറിവലി ഈസ്റ്റിലാണ് സംഭവം.പ്രവീണ്‍ ലഹാനെ എന്നയാളാണ് മരിച്ചത്.മോഷണക്കുറ്റം ആരോപിച്ചാണ് ജനക്കൂട്ടം ഇയാളെ ക്രൂരമായി മര്‍ദിച്ചത്.തുടര്‍ന്ന് കസ്തൂര്‍ബ മാര്‍ഗ് പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരെത്തി ഇദ്ദേഹത്തെ രക്ഷിക്കുകയായിരുന്നു. ഉടന്‍തന്നെ പ്രവീണിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.പ്രാഥമിക ചികിത്സയ്ക്ക് ശേഷം പോലീസ് സ്‌റ്റേഷനിലെത്തിച്ച പ്രവീണ്‍ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. ഉടന്‍തന്നെ പ്രവീണിനെ ആശുപത്രിയിലെച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു.