മലപ്പുറം : മലപ്പുറം ജില്ലയില്‍ നിപ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലും പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസർ (ആരോഗ്യം) ഡോ പി ദിനീഷ്.ജില്ലയിലെ പകർച്ചവ്യാധി പരിവീക്ഷണ പ്രവർത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താൻ എല്ലാ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും നിർദ്ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും പ്രതിരോധ മാർഗ്ഗങ്ങള്‍ സ്വീകരിച്ച് ജാഗ്രതയോടെ നേരിടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസർ അറിയിച്ചു.പനിയോടൊപ്പം ശക്തമായ തലവേദന, ക്ഷീണം, ഛർദ്ദി, തളർച്ച, ബോധക്ഷയം, കാഴ്ച മങ്ങുക എന്നിവയാണ് നിപ രോഗബാധയുടെ പ്രധാന ലക്ഷണങ്ങള്‍. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ ആരോഗ്യ കേന്ദ്രങ്ങളിലെത്തി ചികിത്സ തേടണം. ശരീര സ്രവങ്ങളിലൂടെയാണ് രോഗം പകരുന്നത്. ചുമക്കുമ്പോഴും തുമ്മുമ്പോഴുമുള്ള ചെറു സ്രവകണങ്ങള്‍ മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ മാസ്ക് ഉപയോഗിക്കണം. പല സ്ഥലങ്ങളിലും കൈകള്‍ കൊണ്ട് സ്പർശിക്കുന്നത്ഉടനെ ആരോഗ്യ കേന്ദ്രങ്ങളിലെത്തി ചികിത്സ തേടണം. ശരീര സ്രവങ്ങളിലൂടെയാണ് രോഗം പകരുന്നത്. ചുമക്കുമ്ബോഴും തുമ്മുമ്ബോഴുമുള്ള ചെറു സ്രവകണങ്ങള്‍ മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ മാസ്ക് ഉപയോഗിക്കണം. പല സ്ഥലങ്ങളിലും കൈകള്‍ കൊണ്ട് സ്പർശിക്കുന്നത് പരമാവധി ഒഴിവാക്കുകയും ഇടയ്ക്കിടെ സോപ്പ്, സാനിറ്റൈസർ ഉപയോഗിച്ച് കൈ കഴുകണം. രോഗീ സന്ദർശനങ്ങളും പകർച്ചവ്യാധി സാധ്യതയുള്ള പ്രദേശങ്ങളിലേക്കുള്ള യാത്രകളും ഒഴിവാക്കാണം. ലക്ഷണങ്ങളുള്ള രോഗികള്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍, ബെഡ്ഷീറ്റ് മുതലായവ പ്രത്യേകം പുഴുങ്ങി അലക്കി ഉണക്കുകയും മുറികള്‍ അണുനാശിനി ഉപയോഗിച്ച് കഴുകുകയും ചെയ്യണം.
പക്ഷി -മൃഗാദികളുടെ കടിയേറ്റതും നിലത്ത് വീണ പഴങ്ങളും കഴിക്കരുത്. പഴങ്ങള്‍ നന്നായി കഴുകിയ ശേഷം മാത്രം കഴിക്കുക. തുറന്ന് വച്ച പാത്രങ്ങളില്‍ സൂക്ഷിച്ച കള്ള് പോലെയുള്ള പാനീയങ്ങള്‍ഉപയോഗിക്കരുത്.മുൻവർഷം ജില്ലയിലെ നൂല്‍പ്പുഴ മാതമംഗലം, മാനന്തവാടി പഴശ്ശി പാർക്ക് എന്നിവിടങ്ങളില്‍ നിന്ന് വവ്വാലുകളില്‍ ആന്റിബഡി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രദേശങ്ങളിലുള്ളവർ കൂടുതല്‍ ജാഗ്രത പുലർത്തണമെന്ന് ഡി.എം.ഒ അറിയിച്ചു.