ഇടുക്കി: മറയൂറില്‍ യുവാവിനെ വായില്‍ കമ്പി കുത്തിക്കയറ്റിക്കൊന്നു. മറയൂര്‍ പെരിയകുടിയില്‍ രമേശ് (27) ആണ് കൊല്ലപ്പെട്ടത്.ബന്ധുവായ സുരേഷാണ് കൃത്യം നടത്തിയത്. ഇയാള്‍ ഒളിവിലാണ്. ഇന്നലെ രാത്രിയായിരുന്നു സംഭവം. രമേശും സുരേഷും തമ്മില്‍ തര്‍ക്കമുണ്ടാകുകയായിരുന്നു. തുടര്‍ന്ന് സുരേഷ് കൈയില്‍ കരുതിയിരുന്ന കമ്പി കൊണ്ട് ആക്രമിക്കുകയായിരുന്നു.രമേശിന്റെ വായില്‍ കമ്പി കുത്തിയിറക്കിയും തലയ്ക്ക് കമ്പിവടികൊണ്ട് അടിച്ചുമാണ് കൃത്യം നടത്തിയത്.