തിരുവനന്തപുരം: ത്യാഗ സ്മരണയില്‍ സംസ്ഥാനത്ത് ഇന്ന് ബലിപ്പെരുന്നാള്‍. മസ്ജിദുകളില്‍ രാവിലെ പെരുന്നാള്‍ നിസ്‌കാരം നടക്കും.ശേഷം വിശ്വാസികള്‍ ബലിയർപ്പണം നടത്തും. ഇബ്രാഹിം നബിയുടെയും പത്നി ഹാജറയുടെയും പുത്രൻ ഇസ്മായിലിന്റെയും ത്യാഗസമ്പന്നതയുടെ ഓർമ്മപുതുക്കലായാണ് വിശ്വാസി സമൂഹം ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. ഒമാൻ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നലെയായിരുന്നു ബലിപെരുന്നാള്‍ ആഘോഷം.ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ വിശ്വാസികള്‍ക്ക് പെരുന്നാള്‍ ആശംസകള്‍ നേർന്നു. “ത്യാഗമനോഭാവത്തെയും ആത്മസമർപ്പണത്തെയും വാഴ്‌ത്തുന്ന ഈദുല്‍ അദ്ഹ സ്‌നേഹവും അനുകമ്പയും കൊണ്ട് നമ്മെ കൂടുതല്‍ഒരുമിപ്പിക്കട്ടെ. സാമൂഹിക ഐക്യത്തെയും സാഹോദര്യത്തെയും സുദൃഢമാക്കുന്ന സത്കർമങ്ങളില്‍ വ്യാപൃതരാകാൻ ഈദ് ആഘോഷം നമ്മെ പ്രചോദിപ്പിക്കട്ടെ”- ഗവർണർ ആശംസിച്ചു .