അങ്കമാലി: ദേശീയപാതയിലെ കുഴിയില്‍വീണ് ഇരുചക്ര വാഹന യാത്രികനായ ഹോട്ടല്‍ ഉടമക്ക് ദാരുണാന്ത്യം. നെടുമ്പാശ്ശേരി എംഎഎച്ച്‌എസ് സ്കൂളിന് സമീപത്തെ അപകടത്തില്‍ പറവൂര്‍ മാഞ്ഞാലി മനയ്ക്കപ്പടി താമരമുക്ക് അഞ്ചാംപരുത്തിക്കല്‍ വീട്ടില്‍ പരേതനായ അബ്ദുല്‍ ഖാദറിന്‍റെ മകന്‍ എ.എ.ഹാഷിമാണ് (52) മരിച്ചത്.അങ്കമാലിയിലെ ഹോട്ടല്‍ ബദ്രിയ്യ ഉടമയാണ്. ഇന്നലെ രാത്രി ഹോട്ടല്‍ പൂട്ടി വീട്ടിലേക്ക് പോകുന്നതിനിടെ രാത്രി 10.20ഓടെയായിരുന്നു അപകടം. സ്കൂളിന് സമീപത്തെ കുത്തനെയുള്ള വളവിലെ കുഴിയില്‍ വീണാണ് മരിച്ചത്. കനത്ത മഴയില്‍ കുഴിയില്‍ വെള്ളം കെട്ടിക്കിടന്നിരുന്നു. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ദേശീയപാതയില്‍ ടാറിങ് പൂര്‍ത്തിയാക്കിയശേഷവും മാസങ്ങളായി രൂപംകൊണ്ട ആഴമുള്ള കുഴിയാണിത്. ബൈക്ക് യാത്രികരായ ദമ്പതികളടക്കം നിരവധി യാത്രക്കാര്‍ ഇതിനകം ഇവിടെ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. പലരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്.