പത്തനംതിട്ട : നെയ് തേങ്ങയെന്ന് കരുതി ഭക്തൻ അബദ്ധത്തിൽ സന്നിധാനത്തെ ആഴിയിലേക്ക് വലിച്ചെറിഞ്ഞ മൊബൈൽ ഫോൺ അഗ്നിരക്ഷാ സേനയുടെ സമയോചിത ഇടപെടൽ മൂലം തിരികെ ലഭിച്ചു. രക്ഷാപ്രവർത്തനത്തിനിടെ അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥന് പൊള്ളലേറ്റു. കിളിമാനൂർ പളളിക്കൽ ആന കുന്നം ചന്ദന ഹൗസിൽ അഖിൽ രാജിന്റെ മുപ്പതിനായിരം രൂപയോളം വില വരുന്ന മൊബൈൽ ഫോണാണ് അഗ്നി രക്ഷാ സേനയുടെ ഇടപെടൽ മൂലം തിരികെ ലഭിച്ചു. രക്ഷാപ്രവർത്തനത്തിനിടെ അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥന് പൊള്ളലേറ്റു.