സൗദി : സൗദിയില്‍ കൈക്കൂലി വ്യാജരേഖ ചമക്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കേസുകളില്‍ എഴുപത്തിയാറ് പേരെ അറസ്റ്റ് ചെയ്തതായി അഴിമതി വിരുദ്ധ അതോറിറ്റി വെളിപ്പെടുത്തി.കഴിഞ്ഞ ഒരു മാസത്തിനിടെയാണ് ഇത്രയും പേര്‍ പിടിയിലായത്. ആഭ്യന്തര ആരോഗ്യ നീതിന്യായ,വിദ്യഭ്യാസ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് പിടിയിലായത്. സൗദി കണ്‍ട്രോള്‍ ആന്റ് ആന്റി കറപ്ഷന്‍ കമ്മീഷന്‍ അഥവ നസഹയാണ് അറസ്റ്റിലായവരുടെ വിവരങ്ങള്‍ പുറത്ത് വിട്ടത്. കഴിഞ്ഞ ഒരു മാസത്തിനിടെ എഴുപത്തിയാറ് പേരെ കമ്മീഷന്‍ അറസ്റ്റ് ചെയ്തതായി നസഹ അറിയിച്ചു.