തിരുവനന്തപുരം :- നിത്യഹരിത നായകൻ പ്രേം നസീറിന്റെ മെഴുകു പ്രതി മ തലസ്ഥാനത്ത് വരുന്നു. ലോക മെഴുകു പ്രതിമ ശിൽപ്പി സുനിൽ കണ്ടല്ലൂരാണ് ഈ പ്രതിമ നിർമ്മിക്കുന്നത്. പ്രേം നസീർ സുഹൃത് സമിതിയുമായി സഹകരിച്ച് കിഴക്കേക്കോട്ട സുനിൽ വാക്സിൻ മ്യൂസിയത്തിൽ സ്ഥാപിക്കുന്ന മെഴുകുപ്രതിമ നിർമാണ ഉൽഘാടനം 29 തിങ്കളാഴ്ച ഉച്ചക്ക് 3 മണിക്ക് മ്യൂസിയത്തിൽ നടക്കുന്ന ചടങ്ങിൽ നടനും സംവിധായകനുമായ ബാലചന് ദ്ര മേനോൻ നിർവഹിക്കുമെന്ന് സമിതി സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ അറിയിച്ചു. സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ അദ്ധ്യക്ഷത വഹിക്കും. ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ , ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, സാഹിത്യകാരൻ സബീർ തിരുമല എന്നിവർ സംബന്ധിക്കും. മൂന്ന് മാസങ്ങൾക്കകം പ്രതിമയുടെ നിർമ്മാണം പൂർത്തിയാക്കുമെന്ന് ശിൽപ്പി സുനിൽ കണ്ടല്ലൂർ അറിയിച്ചു. തലസ്ഥാന നഗരിയിൽ മഹാനായ നടൻ പ്രേം നസീറിന്റെ പേരിൽ ഒരു സ്മാരകവും ഇല്ലാത്തത് ഖേദകരമായതിനാലാണ് സുനിൽ കണ്ടല്ലൂർ തന്റെ ചിലവിൽ ഇത്തരമൊരു പ്രതിമ സ്ഥാപിക്കുവാൻ പ്രേം നസീർ സുഹൃത് സമിതിയുമായി കൈകോർത്തത്.
ചടങ്ങിൽ വെച്ച് സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയവരെ സമിതി ഉപഹാരങ്ങൾ നൽകി ആദരിക്കും.