കോഴിക്കോട് എടവണ്ണപ്പാറയില്‍ സ്വന്തം വീട്ടില്‍ മോഷണം നടത്തിയ കേസില്‍ പ്രതി പിടിയിൽ

എടവണ്ണപ്പാറ : കോഴിക്കോട് എടവണ്ണപ്പാറയില്‍ സ്വന്തം വീട്ടില്‍ മോഷണം നടത്തിയ കേസില്‍ പ്രതിയെ പോലീസ് പിടികൂടി.കഴിഞ്ഞമാസം 24-നാണ് കേസിനാസ്‌പദമായ സംഭവം. ചീക്കോട് പഞ്ചായത്തിലെ വാവൂര്‍ കരിമ്ബില്‍ പിലാശ്ശേരി അബ്ദുല്‍റാഷിദിനെ(29)യാണ് വാഴക്കാട് എസ്.ഐ. ബി. പ്രദീപ്കുമാറും സംഘവും പിടികൂടിയത്.സ്വന്തം വീട്ടില്‍നിന്ന് സ്വര്‍ണാഭരണം മോഷണംപോയെന്ന പരാതി നല്‍കാന്‍ സഹോദരനൊപ്പം അബ്ദുല്‍റാഷിദും വാഴക്കാട് പോലീസ്‌സ്റ്റേഷനില്‍ എത്തിയിരുന്നു. സഹോദരന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡ്, വിരലടയാളവിദഗ്ധര്‍ എന്നിവരുടെ സഹായത്താല്‍ പോലീസ് പഴുതടച്ച അന്വേഷണം നടത്തിയപ്പോള്‍ പ്രതി വീട്ടുകാരന്‍തന്നെയെന്നു മനസ്സിലാക്കി.കൂടുതല്‍ ചോദ്യംചെയ്തപ്പോള്‍ സഹോദരനൊപ്പം പരാതി നല്‍കാന്‍ വന്ന അബ്ദുല്‍റാഷിദ് തന്നെയാണ് മോഷണം നടത്തിയതെന്നു തെളിയുകയും അറസ്റ്റുചെയ്യുകയുമായിരുന്നു. വീട്ടില്‍നിന്ന് മോഷണംപോയ നാലുപവന്‍ സ്വര്‍ണം എടവണ്ണപ്പാറയിലെ സ്വകാര്യ പണമിടപാടു കേന്ദ്രത്തില്‍നിന്ന് പോലീസ് കണ്ടെടുത്തു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

four × two =