കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ മലയോരമേഖലയില്‍ കനത്ത മഴയെ തുടര്‍ന്ന് ഉരുള്‍ പൊട്ടി. ചൊവ്വാഴ്ച്ച ഉച്ചയ്ക്കു ശേഷമാണ് മലയോര മേഖലയില്‍ മഴ ശക്തമായത്.കണിച്ചാര്‍ പഞ്ചായത്തിന്റെ വനമേഖലയില്‍ ഉരുള്‍ പൊട്ടി. മലവെള്ളം കുത്തിയൊലിച്ചു ഒഴുകുന്നതിനാല്‍ കാഞ്ഞിരപ്പുഴയില്‍ ജലനിരപ്പുയുര്‍ന്നിട്ടുണ്ട്.
പുഴ കരകവിഞ്ഞൊഴുകുന്നതിനാല്‍ പുഴയുടെ തീരപ്രദേശങ്ങളില്‍ താമസിക്കുന്ന
വര്‍ക്ക് കണിച്ചാര്‍ പഞ്ചായത്ത് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദുരന്ത നിവാരണ സേനയും ജാഗ്രത പാലിക്കുന്നുണ്ട്. കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ചെമ്പേരിയിലാണ് ചൊവ്വാഴ്ച്ച ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ‘ 30 മില്ലീമീറ്റര്‍ മഴയാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് .