(അജിത് കുമാർ. ഡി )
തിരുവനന്തപുരം : നഗരസഭയെയും, സർക്കാരിനെയും, പോലീസിനെയും നോക്ക് കുത്തി യാക്കി ഭരണ സിരാകേന്ദ്രത്തിനു ചുറ്റും അനധികൃത തട്ട് കടകൾ ഉയരുന്നതിന്റെ പിന്നിൽ ആരാണെന്നു ആർക്കും അറിയാത്ത അവസ്ഥ. റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിന് ചുറ്റും സെക്രട്ടറിയേ റ്റു അനക് സിനു മുന്നിൽ ഫുട് പാത്തിൽ അനധികൃത മായി കെട്ടി ഉയർത്തിയിരുന്ന തട്ട് ബങ്കുകടകൾ പോലീസ് സുരക്ഷ യുടെ പേരിൽ പൊളിച്ചു മാറ്റിയിരുന്നു. എന്നാൽ റിപ്പബ്ലിക് ദിന ആഘോഷപരിപാടികൾ കഴിഞ്ഞ്രാത്രി യോടെ പോലീസ് പൊളിച്ചുമാറ്റിയ സ്ഥലങ്ങളിൽ എല്ലാം തന്നെ തട്ട് -ബങ്കുകടകൾ വീണ്ടും ഉയരുകയാണ്. ഭരണ സിരാകേന്ദ്രവും, അതിനു ചുറ്റുമുള്ള പ്രദേശങ്ങളും സുരക്ഷിത മേഖലഎന്നാണ്കണക്കാക്കി യിട്ടുണ്ടെങ്കിലും ഈ പ്രദേശങ്ങളിൽ അനധികൃത തട്ട് -ബങ്കുകടകൾ വക്കുന്നതിനു ആരാണ് അനുവാദം കൊടുത്തു എന്നതിന് ഉത്തരം കിട്ടാചോദ്യം ആയി മാറിയിരിക്കുകയാണ്. നഗര സഭയോ, മറ്റു ഉത്തരവാദ പെട്ടവരോ ഇതിനു അനുവാദം കൊടുത്തതായി അറിവില്ല. പോലീസിനും ആരാണ് കടകൾ ഇവിടെ കെട്ടുന്നതിനു അനുവാദം കൊടുത്തതെ ന്നുള്ള ചോദ്യത്തിന് മറുപടിയില്ല. ആർക്കും ഉത്തരം കിട്ടാത്ത ചോദ്യമായി ഇത് നിൽക്കുകയാണ്. അനധികൃതമായി കെട്ടുന്ന തട്ട് -ബങ്കുകടകളിൽ രണ്ടും, മൂന്നും ഗ്യാസ് കുറ്റികൾ അടക്കമുള്ള വസ്തുക്കൾ യാതൊരു സുരക്ഷ യും ഇല്ലാതെ യാണ് വച്ചിരിക്കുന്നത്.
ഏതെങ്കിലും തരത്തിൽ ഗ്യാസ് ചോരുക യാണെങ്കിൽ വൻ അപകട സാധ്യതയും ഉണ്ട്. ഇത്രയും സുരക്ഷിത മേഖലയിൽ കടകൾ നിർമിച്ചു അനധികൃത മായി പ്രവർത്തനം തുടരുന്നതിനു പിന്നിലെ കറുത്ത കൈകൾ ആരാണെന്നു കണ്ടെത്തേണ്ടി ഇരിക്കുന്നു.