മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫീസിൽ ഇ ഓഫീസ് സംവിധാനം

തിരുവനന്തപുരം : മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫീസിൽ ഇ ഓഫീസ് സംവിധാനം നിലവിൽ വന്നു. മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ബി പി രാജ്മോഹൻ പുതിയ സംവിധാനം ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ എ നിസാറുദീൻ സംസാരിച്ചു.
മുഖ്യമന്ത്രി പ്രഖ്യാപിച്ച ഫയൽ തീർപ്പാക്കൽ യജ്ഞത്തിന് ഇ ഓഫീസ് സംവിധാനം ഏർപ്പെടുത്തിയത് കൂടുതൽ സഹായകരമാകും. നിലവിൽ മെഡിക്കൽ കോളേജ് ക്യാമ്പസിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ മാത്രമാണ് ഇ ഓഫീസ് സംവിധാനമുണ്ടായിരുന്നത്. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസ്, എസ് എ ടി ആശുപത്രി എന്നിവിടങ്ങളിലും ഇ ഓഫീസ് നടപ്പിലാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു.
ചിത്രം: മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫീസിൽ ഇ ഓഫീസ് സംവിധാനം വൈസ് പ്രിൻസിപ്പൽ ഡോ ബി പി രാജ്മോഹൻ ഉദ്ഘാടനം ചെയ്യുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

four × four =