അങ്കമാലി: ടൂറിസ്റ്റ് ബസില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി അങ്കമാലിയില്‍ യുവാവ് പൊലീസ് പിടിയില്‍. എറണാകുളം വൈപ്പിൻ നായരമ്പലം സ്വദേശി അറക്കല്‍ വീട്ടില്‍ അജു എന്ന ജോസഫാണ് (26) 70 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്.ബുധനാഴ്ച രാത്രി 11ന് അങ്കമാലി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം നടത്തിയ പരിശോധനയിലാണ് ബാഗിന്‍റെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന ലഹരി വസ്തു കണ്ടെടുത്തത്.ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട ബസില്‍ കൊയമ്പത്തൂരില്‍ നിന്ന് കയറി മട്ടാഞ്ചേരിയിലേക്കാണ് പ്രതി ടിക്കറ്റെടുത്തത്. ബംഗളൂരുവില്‍ താമസിക്കുന്ന നൈജീരിയൻ സ്വദേശിയില്‍ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്നാണ് ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരം.