ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിൽ അമിതവേഗതയില്‍ വന്ന ട്രക്ക് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ മരിച്ചു. 20ലധികം പേര്‍ക്ക് പരിക്കേറ്റു.അപകടത്തിന് ശേഷം ബസ് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടമുണ്ടായത്.
സഫിപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹര്‍ദോയ്‌ഉന്നാവോ റോഡില്‍ ജമാല്‍ദിപൂര്‍ ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. സഫിപൂരിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍മാര്‍ പരിക്കേറ്റവരെ ഉന്നാവോയിലെയും കാണ്‍പൂരിലെയും ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.
പരിക്കേറ്റ 20 പേരില്‍ 11 പേരെ കാണ്‍പൂരിലേക്കും ഒമ്പത് പേരെ ഉന്നാവോയിലെ ജില്ലാ ആശുപത്രിയിലേക്കും മാറ്റി. നിസാര പരിക്കേറ്റ ചില യാത്രക്കാരെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്തതായി സിഒ അറിയിച്ചു.