തൃശൂർ : C. P. I. തൃശൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ പതാക ജാഥ ആമ്പല്ലൂരിൽ സ: പി.എസ്. മന്ദിരത്തിൽ ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം വി.എസ്.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടേറിയറ്റ് മെമ്പർ P.M. നിക്സൻ സ്വാഗതവും, മണ്ഡലം സെക്രട്ടറി P.K. ശേഖരൻ നന്ദിയും പറഞ്ഞു. മണ്ഡലം അസി: സെക്രട്ടറി C. U . പ്രിയൻ , മഹിളാസംഘം നേതാവ് അഡ്വ: ജയന്തി സുരേന്ദ്രൻ തുടങ്ങിയ പ്രമുഖർ നേതൃത്വം നൽകി. ജില്ലാ എക്സി: മെമ്പർ വി.എസ്. പ്രിൻസിൽ നിന്നും മണ്ഡലം സെക്രട്ടറി പി.കെ.ശേഖരൻ പതാക ഏറ്റുവാങ്ങി. സമ്മേളന പതാക ആമ്പല്ലൂരിൽ നിന്നും സമ്മേളന വേദിയായ തൃപ്രയാറിലേക്ക് നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ ആവേശ്വോജ്വലമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് പ്രയാണം ചെയ്തു.