സൊലസ് സംഘടിപ്പിക്കുന്ന സ്നേഹ സാന്ദ്രമായ് എന്ന പരിപാടി ഒക്ടോബർ 13ന് വൈകുന്നേരം 5മണിക്ക് ഹസ്സൻ മരക്കാർ ഹാളിൽ നടക്കും. സൊലസ് സെക്രട്ടറി ഷീബ അമീർ ആദ്യക്ഷതവഹിക്കുന്ന യോഗത്തിന്റെ ഉദ്ഘാടനം ജയകുമാർ ഐ എ എസ് നിർവഹിക്കുന്നു. ഗായകൻ ജി വേണുഗോപാൽ മുഖ്യ അതിഥി ആയിരിക്കും. സൊല സ് കൺവീനർ മിനി വി നായർ ചടങ്ങിന് ആശംസകൾ അർപ്പിക്കും. പിന്നണി ഗായകൻ അരവിന്ദ് വേണുഗോപാൽ സംഗീതവിരുന്നു ഉണ്ടായിരിക്കും. തൃശൂരിൽ രൂപം കൊണ്ടതും, രോഗികളുടെ ആശ്വാസകേന്ദ്രവും ആയി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന ആണ് ഇത്. പത്ര സമ്മേളനത്തിൽ സെക്രട്ടറി ഷീബ അമീർ, മിനി വി നായർ, ജയകുമാർ ഐ എ എസ് തുടങ്ങിയവർ പങ്കെടുത്തിരുന്നു.