പാമ്പ് പ്രദര്‍ശനത്തിനിടെ ബാലന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പാമ്പാട്ടിക്ക് പത്തു വര്‍ഷം തടവും 10,000 രൂപ പിഴയും വിധിച്ച് ഭാഗല്‍പുര്‍ കോടതി.2011 ഓഗസ്റ്റ് 24-ന് ഭാഗല്‍പുരിലെ പീര്‍പെയിന്റി ബസാറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രദര്‍ശനം കാണാനെത്തിയ ബാലന്റെ കഴുത്തില്‍ പാമ്പാട്ടി മുഹമ്മദ് ഷംസുലിന്‍ പാമ്ബിനെ ചുറ്റിയിട്ടശേഷം മകുടി ഊതിയപ്പോഴാണ് കടിയേറ്റത്.പതിനഞ്ച് വയസുണ്ടായിരുന്ന ദിവാകര്‍ കുമാറാണ് മരിച്ചത്. ദിവാകറിന്റെ കഴുത്തില്‍ ചുറ്റിയിരുന്ന പാമ്പ് പെട്ടെന്ന് വലതു കയ്യില്‍ കടിക്കുകയായിരുന്നു. ബോധരഹിതനായി നിലത്തു വീണ ബാലനെ രക്ഷിക്കാന്‍ പാമ്പാട്ടി ചില മന്ത്രപ്രയോഗങ്ങളും നടത്തിയിരുന്നു.