ഹരിപ്പാട് ക്ഷേത്രത്തിലെ ഗാനമേളക്കിടെയിലെ സംഘര്‍ഷത്തില്‍ യുവാക്കള്‍ക്ക് കുത്തേറ്റ സംഭവം; രണ്ട് പ്രതികള്‍ പിടിയിൽ

ഹരിപ്പാട് : ഹരിപ്പാട് ക്ഷേത്രത്തിലെ ഗാനമേളക്കിടെയിലെ സംഘര്‍ഷത്തില്‍ യുവാക്കള്‍ക്ക് കുത്തേറ്റ സംഭവത്തില്‍ രണ്ട് പ്രതികള്‍ പിടിയില്‍.പള്ളിപ്പാട് ത്രാച്ചൂട്ടില്‍ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച്‌ നടന്ന ഗാനമേളക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ സഹോദരന്മാരുടെ അടക്കം മൂന്നുപേര്‍ക്ക് കുത്തേറ്റ സംഭവത്തിലാണ് നടപടി. പള്ളിപ്പാട് തെക്കേക്കര കിഴക്ക് നാലുകെട്ടും കവല കോളനിയില്‍ അനി ( പ്രേംജിത്ത് 30), പള്ളിപ്പാട് വടക്കേക്കര കിഴക്ക് ചെമ്ബടി വടക്കതില്‍ സുധീഷ് (28) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി 9 ന് ആയിരുന്നു സംഭവം. പള്ളിപ്പാട് കോനുമാടം കോളനിയിലെ ദീപു (38 ) സഹോദരന്‍ സജീവ് (32), ശ്രീകുമാര്‍ (42) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവര്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

2 + 18 =