തിരുവനന്തപുരം:- വർധിപ്പിച്ച കാലി തീറ്റ വില ഉടൻ പിൻവലിച്ച് പാൽ വില 10 രൂപയായി വർദ്ധിപ്പിക്കണമെന്ന് കേരള സ്റ്റേറ്റ് മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 16 ബുധനാഴ്ച രാവിലെ 10 മണിക്ക് പട്ടം മിൽമ ഫെഡറേഷൻ ഓഫീസിനു മുന്നിൽ ധർണയും ഷയന പ്രദക്ഷിണം നടത്തും. അയൽ സംസ്ഥാനങ്ങളിൽ കാലി തീറ്റയുടെ അസംസ്കൃത വസ്തുക്കൾ ഏറ്റവും വിലകുറഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ മിൽമയും കേരള ഫീഡ്സും വില വർദ്ധിപ്പിച്ചത് സ്വകാര്യ കമ്പനികളെ സഹായിക്കാൻ ആണെന്ന് യൂണിയൻ നേതാക്കൾ കുറ്റപ്പെടുത്തി. ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കാൻ 59 രൂപകർഷകന് ചിലവ് വരുന്നുണ്ട് ആയതിനാൽ കുറഞ്ഞത് പാലിന് 10 രൂപ വർദ്ധിപ്പിക്കാൻ അധികാരികൾ തയ്യാറാകണം പത്രസമ്മേളനത്തിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി ആർ സലികുമാർ ജനറൽ സെക്രട്ടറി എം ആർ അനിൽകുമാർ സെക്രട്ടറി സോണി ചൊള്ളമഠം ബെന്നി കൽപ്പറ്റ ജോർജ് കോലഞ്ചേരി തുടങ്ങിയവർ പങ്കെടുത്തു.