കൊച്ചി : കഴിഞ്ഞ കുറച്ചുദിവസങ്ങളായി ചാഞ്ചാട്ടം തുടരുന്ന സ്വര്‍ണ വിലയില്‍ ഇന്നലെ ഉയര്‍ച്ചയുണ്ടായി.പവന് 400 രൂപയാണ് ഇന്നലെ വര്‍ദ്ധിച്ചത്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വില ഇടിഞ്ഞിരുന്നു.ഗ്രാമിന് 5140 രൂപയാണ് ഇന്നലെത്തെ വില. പവന് 41,120 രൂപയും. കഴിഞ്ഞ ദിവസം പവന്‍ വില 40,720 രൂപയായിരുന്നു. 24 ക്യാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ പവന് 432 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. ചൊവ്വാഴ്ച പവന് 160 രൂപ കുറഞ്ഞിരുന്നു. ബുധനാഴ്ച വിലയില്‍ വലിയ ഇടിവാണുണ്ടായത്. ഒരുപവന്‍ സ്വര്‍ണത്തിന് 520 രൂപ കുറഞ്ഞിരുന്നു. വ്യാഴാഴ്ച പവന് 80 രൂപ കുറഞ്ഞിരുന്നു.