കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. തുടര്‍ച്ചയായ നാല് ദിവസം ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ വര്‍ധനവ്.ബുധനാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും ഒരു പവന് 22 കാരറ്റിന് 200 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5800 രൂപയിലും ഒരു പവന് 22 കാരറ്റിന് 46400 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ബുധനാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന് 18 കാരറ്റിന് 160 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4795 രൂപയിലും ഒരു പവന് 18 കാരറ്റിന് 38360 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
അതേസമയം, ബുധനാഴ്ച വെള്ളി വിലയില്‍ മാറ്റമില്ല.