തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില വർധിച്ചു. 560 രൂപയാണ് പവന് ഉയർന്നത്. ഇതോടെ സ്വർണവില വീണ്ടും 53,000 ത്തിന് മുകളിലെത്തി.ഒരാഴ്ചയ്ക്ക് ശേഷമാണ് സ്വർണവില വർധിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില ഇന്ന് 53,440 രൂപയാണ്.ഈ മാസം ആദ്യമായാണ് സ്വർണവില വർധിക്കുന്നത്. കഴിഞ്ഞ നാല് ദിവസംകൊണ്ട് 800 രൂപയുടെ ഇടിവാണ് സ്വർണവിലയില്‍ രേഖപ്പെടുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6,680 രൂപയാണ് നിരക്ക്.