കൊച്ചി: എറണാകുളം ജില്ലയില്‍ താപനില ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ മുന്നറിയിപ്പ് നല്‍കി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും.ജില്ലയില്‍ ഇന്നലെ 33 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ഉയർത്തിയത്. വരും ദിവസങ്ങളിലും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഇതിനാല്‍ തൊഴില്‍ സമയം ഉള്‍പ്പെടെ ക്രമീകരിച്ച് ചൂടിനെ പ്രതിരോധിക്കാനാണ് നീക്കം. സാധാരണ മാർച്ച്, ഏപ്രില്‍ മാസങ്ങളില്‍ അനുഭവപ്പെടുന്ന ചൂടാണ് ഫെബ്രുവരി ആദ്യ ആഴ്ചയില്‍ തന്നെ രേഖപ്പെടുത്തിയിരിക്കുന്നത്. ചൂട് കൂടിയതോടെ ദേശീയപാത നിർമ്മാണത്തിനെത്തിയ തൊഴിലാളികള്‍ പ്രതിസന്ധിയിലാണ്. സൂര്യാഘാതമുള്‍പ്പെടെയുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാകാനും ഇടയുണ്ട്.ചൂട് വർദ്ധിക്കുന്ന സമയങ്ങളില്‍ പുറത്ത് ജോലി ചെയ്യുന്നവർ ജോലി സമയം ക്രമീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ഓഫീസർ നിർദ്ദേശം നല്‍കി. ദാഹം ഇല്ലെങ്കില്‍ കൂടി ധാരാളം വെള്ളം കുടിക്കണമെന്ന് നിർദ്ദേശത്തില്‍ പറയുന്നു.