95മത് ഓസ്കർ പുരസ്കാര വേദിയിൽ ഇന്ത്യക്കിത് അഭിമാന ദിനം. രാജ്യത്തിന്റെ യശസ്സ് ഉയർത്തി കൊണ്ട് രണ്ടാമത്തെ ഓസ്കാർ പുരസ്കാരം ലഭിച്ചു. ഒറിജിനൽ സോങ് വിഭാഗത്തിലാണ് പുരസ്കാര നേട്ടം. എസ് എസ് രാജമൗലിയുടെ ആർ ആർ ആർ എന്ന ചിത്രത്തിലെ “നാട്ട നാട്ട” എന്ന ഗാനത്തിനാണ് ഓസ്കാർ പുരസ്കാരം ലഭിച്ചത്. എം എം കീരവാണിയുടെ സംഗീത സംവാധാനത്തിൽ മകൻ കൈല ഭൈരവും രാഹുലും ചേർന്ന് ഈ ഗാനം ആലപിച്ചിരിക്കുന്നത്.