വാഷിംഗ്ടണ്‍ : ന്യൂയോര്‍ക്കിലെ ക്യൂന്‍സില്‍ പാര്‍ക്ക് ചെയ്തിരുന്ന എസ്.യു.വി കാറില്‍ ഇന്ത്യന്‍ വംശജനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.സത്നം സിംഗ് (31) ആണ് മരിച്ചത്. പ്രാദേശിക സമയം, ശനിയാഴ്ച വൈകിട്ട് 3.46ന് നഗരത്തിലെ സൗത്ത് ഓസോണ്‍ പാര്‍ക്കിംഗ് ഏരിയയിലാണ് സംഭവം.
സത്നം സിംഗിന്റെ കഴുത്തിനും നെഞ്ചിലുമാണ് വെടിയേറ്റത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാറില്‍ കയറിയ ഉടന്‍ സത്നമിനെ അക്രമി വെടിവയ്ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സമീപത്ത് തന്നെയാണ് സത്നമിന്റെ വീട്.
കാറിലെത്തിയ അക്രമി കൃത്യം നടത്തിയ ഉടന്‍ രക്ഷപ്പെട്ടു. സമീപത്തെ വീട്ടിലെ സുരക്ഷാകാ
ക്യാമറയില്‍ പതിഞ്ഞ വെടിവയ്പ് ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തു.