വാഷിംഗ്‌ടണ്‍ : യു.എസില്‍ ഇന്ത്യൻ വിദ്യാർത്ഥിക്ക് മോഷ്ടാക്കളുടെ ക്രൂരമർദ്ദനം. ഷിക്കാഗോയിലെ കാംബെല്‍ അവന്യൂവില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.ഭക്ഷണം വാങ്ങി താമസ സ്ഥലത്തേക്ക് മടങ്ങിയ ഹൈദരാബാദ് സ്വദേശിയായ സയ്യിദ് മസാഹിർ അലിയെ റോഡരികിലുണ്ടായിരുന്ന മോഷ്ടാക്കള്‍ ആക്രമിക്കുകയായിരുന്നു. സയ്യീദിന് മുഖത്ത് സാരമായ പരിക്കേറ്റു. സയ്യീദിന്റെ ഫോണ്‍ അക്രമികള്‍ തട്ടിയെടുത്തു.