കോട്ടക്കൽ:വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച സംഘടനകൾ വ്യക്തികൾ എന്നിവർക്കുള്ള ഈ വർഷത്തെ ഇന്നർ വിഷൻ ചാരിറ്റി ഫൗണ്ടേഷൻ്റെ പുരസ്കാരങ്ങൾ സംഘാടകർ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും സാമൂഹിക സാമ്പത്തിക വിഷയങ്ങളിൽ നീതിപൂർവ്വകമായ ഇടപെടലുകൾ നടത്തി സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് ഉയർത്തി കൊണ്ടുവരുന്നതിൽ മുഖ്യപങ്ക് വഹിച്ചതിനുള്ള (സ്ത്രീശക്തി പുരസ്കാരം)
ലോക സേവ രത്ന പുരസ്കാരം – 2023 നു അഡ്വ.സുജാത വർമ്മക്കും കോട്ടക്കൽ കേന്ദ്രമായി പ്രവർത്തിക്കുന്ന എം.കെ.ആർ ഫൗണ്ടേഷനു സാമൂഹ്യ സേവന പ്രവർത്തനത്തിൻ്റെ ഭാഗമായി അവശ ജന വിഭാഗങ്ങൾക്കു അത്താണിയായി പ്രവർത്തിക്കുന്നതിൻ്റെ ഫലമായും, ഭിന്നശേഷിക്കാർക്കായി അസാധാരണ മായ ഇടപെടലുകൾ നടത്തുന്നു എന്നതിൻ്റെ ഭാഗമായി വിളക്ക് മക്കരപറമ്പ് എന്ന സന്നദ്ധ സംഘടനയേയുമാണ് പുരസ്കാരങ്ങൾ നൽകി ആദരിക്കുന്നത്. പ്രത്യേകം തയ്യാറാക്കിയ ശിൽപ്പവും പ്രശംസ പത്രവും പൊന്നാടയും അടങ്ങിയതാണ് പുരസ്കാരം. അടുത്ത മാസം അവസാന വാരത്തിൽ തിരൂരിൽ വെച്ച് പുരസ്കാരങ്ങൾ നൽകുമെന്ന് സംഘാടകരായ ഷീല രാജൻ നടുവത്ത് (കവയ ത്രി, ഡയറക്ടർ ലോക ), സൈദ് മുഹമ്മദ് അടുവണ്ണി ( ചെയർമാൻ, ലോക ), താര ടീച്ചർ (ഉപദേശക കമ്മിറ്റി അംഗം സംസാര വിദ്യാലയം), അബ്ദുൽ ഖാദർ കൈനിക്കര (ട്രഷറർ), ബാബു കാരാട്ട് (പ്രോഗ്രാം കോർഡിനേറ്റർ, സെക്രട്ടറി) എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.