പാലക്കാട്: അന്തര്‍ജില്ല വാഹന മോഷ്ടാവ് പിടിയില്‍. മൂവാറ്റുപുഴ മുളവൂര്‍ പേഴക്കാപ്പിള്ളി ഷാജിയെ (43) ആണ് നോര്‍ത്ത് പൊലീസ് പിടികൂടിയത്.ഈ മാസം രണ്ടിന് റെയില്‍വേ സ്റ്റേഷനില്‍ നിർത്തിയിട്ട ഓട്ടോയാണ് മേഷ്ടിച്ചത്. ഉടമ നോര്‍ത്ത് പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് ഓട്ടോ മോഷ്ടിക്കപ്പെട്ടതായി മനസ്സിലായത്.
അന്വേഷണത്തിനിടെ, ഓട്ടോ തൃശൂര്‍ പെരുമ്പാവൂർ പുല്ലുവഴിയില്‍ അപകടത്തില്‍പ്പെട്ടെന്ന സൂചന ലഭിച്ചു. ഉടന്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയപ്പോള്‍ മോഷ്ടാവാണ് അപകടത്തില്‍പ്പെട്ടതെന്ന് തിരിച്ചറിഞ്ഞു.