തിരുവനന്തപുരം:ഇന്റർ നാഷണൽ എം എസ് എം ഇ ദിനാഘോഷവും, അവാർഡ് വിതരണവും 27ന് കവടിയാർ ചേമ്പർ ഓഫ് കോമേഴ്‌സ് ഓഡിറ്റോറിയത്തിൽ നടക്കും. വൈകുന്നേരം 4ന് അഡ്വക്കേറ്റ് വി കെ പ്രശാന്ത് എം എൽ എ യുടെ ആദ്യക്ഷതയിൽ നടക്കുന്ന യോഗം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. സെമിനാർ ഉദ്ഘാടനം, പ്രൊജക്റ്റ് ലോഞ്ചും മന്ത്രി കെ രാജൻ നിർവഹിക്കും. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്പ് മെന്റ് കോർപറേഷൻ എം ഡി എം ജി രാജ മാ ണിക്ക്യം മുഖ്യ പ്രഭാഷണം നടത്തും. മെട്രോ മാർട്ട് എം ഡി സിജി നായർ, നിജിത് രാജ് തുടങ്ങിയവർ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു.