കേരള ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ അന്താ രാഷ്ട്ര ഒളിമ്പിക് ദിനാ ചരണം നടത്തുന്നു.19മുതൽ തുടങ്ങിയ പരിപാടികൾ 23ന് കൂട്ട ഓട്ട ത്തോടെ സമാപിക്കും.23ന് രാവിലെ 7മണിക്ക് കവടിയാറിൽ നിന്നും ആരംഭിക്കുന്ന കൂട്ട ഓട്ടം സെൻട്രൽ സ്റ്റേഡിയത്തിൽ അവസാനിക്കും. കെ ഓ എ സ്പോർട്സ് മാൻ ഓഫ് ദ ഇയർ 2022പുരസ്‌കാരം ബാഡ്മിന്റൺ താരം എച്ച്. എസ് പ്രണോ യിനാണ്.5ലക്ഷം രൂപയും, ഫലകവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. അഭിലാഷ് ടോമിയെയും ആദരിക്കും. അച്ചടി മാധ്യമ രംഗത്ത് മികച്ച റിപ്പോർട്ടർ ആയി ദീപിക സീനിയർ റിപ്പോർട്ടർ തോമസ് വർഗീസ്, ദൃശ്യ മാധ്യമ രംഗത്ത് നിന്നും ഏഷ്യാനെറ്റ് ന്യൂസ് സീനിയർ റിപ്പോർട്ടർ സ്പോർട്സ് എഡിറ്റർ ജോബി ജോർജ് അവാർഡിന് അർഹരായി. മികച്ച സ്പോർട്സ് ഫോട്ടോ ഗ്രാഫർ പി പി അഫ്താബിനും ലഭിച്ച തായി കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽകുമാർ, സെക്രട്ടറി എസ് രാജീവ് എന്നിവർ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.