തിരുവനന്തപുരം.-സ്വസ്തി ഫൗണ്ടേഷനും, അമേരിക്കയിലെ മയോ ക്ലിനിക്കും, ഹെൽത്ത് ആൻഡ് ഫാമിലി വെൽഫയർ ഡിപ്പാർട്മെന്റ്, കേരള ഹെൽത്ത് യൂണിവേഴ്സിറ്റി, ഓങ്കോളജി ഡോക്ടർ മാരുടെ വിവിധ സംഘടനകൾ സംയുക്ത മായി ചേർന്നു 27
മുതൽ 29വരെ ഹോട്ടൽ ഫോർട്ട് മാനറിൽ ഇന്റർനാഷണൽ ഓങ്കോ സമ്മിറ്റു നടത്തും. കാൻസർ രോഗത്തെ പ്രതിരോധിക്കുക എന്നതാണ് ഇതിന്റെ പ്രാധാന്യം. ഉദ്ഘാടനം 27ന് വൈകുന്നേരം 4മണിക്ക് ഗവർണർ ഉദ്ഘാടനം ചെയ്യും. കാൻസർ കേരളയുടെ ഉദ്ഘാടനം 29ന് വൈകുന്നേരം 6മണിക്ക് മുഖ്യ മന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു.പത്ര സമ്മേളനത്തിൽ ശശി തരൂർ എം പി, സംഘടനയുടെ സാരഥികൾ, മറ്റു പ്രമുഖർ പങ്കെടുത്തു.