കോതമംഗലം: ബ്രൗണ്‍ ഷുഗറുമായി അന്തര്‍സംസ്ഥാന തൊഴിലാളി പിടിയില്‍. അസം സ്വദേശിയായ നൂറുല്‍ ഹഖാണ് കോതമംഗലം എക്സൈസ് സംഘത്തിെന്റ പിടിയിലായത്.ഇയാളുടെ പക്കല്‍നിന്ന് 280 ഗ്രാം ബ്രൗണ്‍ ഷുഗര്‍ കണ്ടെടുത്തു. അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വിതരണം ചെയ്യാനായി കൊണ്ടുവന്നതാണ് പിടിച്ചെടുത്തത്. നാര്‍കോട്ടിക് സ്പെഷല്‍ ഡ്രൈവിനോടനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് ഇയാള്‍പിടിയിലായത്.