പെരുമ്പാവൂർ: ഹെറോയിനുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിലായി. അസം നാഗോണ്‍ ദുപ്പാഗുരി പത്താർ സ്വദേശി അത്താബുർ റഹ്‌മാനെയാണ് (28) പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കുറുപ്പംപടി പൊലീസും ചേർന്ന് ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂർ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ പിടികൂടിയത്.81 കുപ്പി ഹെറോയിൻ കണ്ടെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.