പാലക്കാട്: ട്രെയിനില്‍ കടത്താൻ ശ്രമിച്ച 1.250 കിലോ കഞ്ചാവുമായി അന്തര്‍സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. ഒഡിഷ കന്ധമാല്‍ സ്വദേശികളായ രോഹിത് നായിക് (20), ജിബിൻ മിശ്ര (19) എന്നിവരാണ് പിടിയിലായത്.പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ സംശയാസ്പദമായ കണ്ട യുവാക്കളെ പരിശോധിച്ചതോടെയാണ് കഞ്ചാവ് കണ്ടെടുത്തത്. ഒഡിഷയില്‍നിന്ന് കഞ്ചാവ് വാങ്ങി ട്രെയിൻ മാര്‍ഗം പാലക്കാട് ഇറങ്ങി അടുത്ത ട്രെയിനില്‍ ആലുവക്ക് പോകാൻ ശ്രമിക്കുന്നതിനിടയില്‍ പിടിയിലാവുകയായിരുന്നു. പിടികൂടിയ കഞ്ചാവിന് വിപണിയില്‍ അറുപതിനായിരത്തോളം രൂപ വില വരുമെന്ന് അധികൃതര്‍ അറിയിച്ചു.