തിരുവനന്തപുരം: മൺപാത്രനിർമ്മാണ സമൂഹത്തിൻ്റെ പ്രശ്നങ്ങളിൽ സർക്കാറിൽനിന്ന് സാധ്യമായ എല്ലാം ചെയ്യാൻ കൂടെയുണ്ടാകുമെന്ന് ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ. കേരള മൺപാത്ര നിർമ്മാണ സമുദായ സഭ (കെ.എം.എസ്.എസ് ) 17-ാം സംസ്ഥാന പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമുദായംഗമായ സിദ്ധാർത്ഥൻ്റെ അതിദാരുണമരണത്തിൻ്റെ കാരണക്കാരായ എല്ലാ യഥാർത്ഥ കുറ്റവാളികൾക്കും ശിക്ഷ ഉറപ്പാക്കുംവരെ സംഘടന ഉണ്ടാകുമെന്ന് സമ്മേളനം ഉറപ്പ് നൽകി. സംസ്ഥാന പ്രസിഡൻ്റ് ബി. സുബാഷ് ബോസ് ആറ്റുകാൽ അധ്യക്ഷത വഹിച്ചു. കടകംപള്ളി സുരേന്ദ്രൻ എം എൽ എ മുഖ്യാതിഥിയായിരുന്നു. കേരള നവോത്ഥാന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി പി. രാമഭദ്രൻ, കെ. എം. എസ് എസ് ജനറൽ സെക്രട്ടറി രാജേഷ് പാലങ്ങാട്ട്, ട്രഷറർ സി.കെ ചന്ദ്രൻ, മറ്റു ഭാരവാഹികളായ പി.കൃഷ്ണൻകുട്ടി, എസ്. സനൽ കുമാർ, പി.കെ. ജനാർദ്ദനൻ, ടി.കെ. ചന്ദ്രൻ, കെ.കെ.പ്രതാപൻ, ശാന്ത മാച്ചൻ, സി.വി. മോഹനൻ, സനീഷ് ഗോപി, രാധാ ജയൻ, സ്വാഗത സംഘം ജനറൽ കൺവീനർ അനീഷ്.ജി. വെമ്പായം, കൺവീനർ ബിനു കുറക്കോട് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി ബി.സുബാഷ്ബോസ് ആറ്റുകാൽ – തിരുവനന്തപുരം ( പ്രസി. ), രാജേഷ് പാലങ്ങാട്ട് – കണ്ണൂർ ( ജന. സെക്ര.), സി.കെ. ചന്ദ്രൻ – തിരുവനന്തപുരം ( ട്രഷ. ) വി.വി. പ്രഭാകരൻ, കെ. ഭാസ്കരൻ, എ.ജി. ഉണ്ണികൃഷ്ണൻ, പി.ടി. രാജൻ, പി.വി. വിജയൻ ( വൈസ് പ്രസി. ), എം.കെ. ചന്ദ്രൻ ( ഓർഗ. സെക്ര.), പി.കെ. ജനാർദ്ദനൻ, എസ്. സനൽകുമാർ, കെ.പീതാംബരൻ, ശാന്താമാച്ചൻ, കെ.കെ. പ്രതാപൻ, ടി.കെ. ചന്ദ്രൻ, ടി. എ. വിജയൻ, സനീഷ് ഗോപി, സജിത്ത് തമ്പി, വി. വിജയകുമാർ ( സെക്ര.)