ഇഖ്റ: ഖുർആൻ ഗാല രണ്ടത്താണിയിൽ

രണ്ടത്താണി ജാമിഅഃ നുസ്റതുൽ ഇസ്ലാമിന് കീഴിൽ പ്രവർത്തിക്കുന്ന അന്തർദേശീയ ഖുർആൻ ഗവേഷണ കേന്ദ്രമായ ഇഖ്റ:(Inernational Quran Research Academy) ആഗോള ഖുർആൻ മേള സംഘടിപ്പിക്കുന്നു. 2023 നവംബർ-ഡിസംബർ മാസങ്ങളിൽ നടക്കുന്ന ഖുർആൻ ഗാലയിൽ വിവിധ സെഷനുകളിലായി ദേശീയ-അന്തർദേശീയ തലങ്ങളിൽ നിന്നുള്ള നിരവധി വിദ്യാർഥികൾ, പണ്ഡിതർ, ഗവേഷകർ സംബന്ധിക്കും. IQRA: The Global Qur’an Gala എന്ന പേരിൽ നടക്കുന്ന പരിപാടിയിൽ ഖുർആൻ പ്രമേയമാക്കി ആറ് ഇവന്റുകളാണ് സംഘടിപ്പിക്കുന്നത്. ഇന്ത്യൻ ഹോളി ഖുർആൻ അവാർഡ് ഫോർ ഹിഫ്ള്, ഇന്ത്യൻ ഹോളി ഖുർആൻ അവാർഡ് ഫോർ ഖിറാഅത്ത്, ഗ്ലോബൽ ഖുർആൻ ക്വിസ്, ഇൻ്റർനാഷണൽ ഖുർആൻ ടോക്സ്, നാഷണൽ ഖുർആൻ ഡിബേറ്റ്, ഗ്രാൻ്റ് ഖുർആൻ സമ്മിറ്റ് തുടങ്ങിയ ഇവന്റ്കൾ ഖുർആനിനെ അടുത്തറിയാനും മതങ്ങൾ തമ്മിലുള്ള അകലങ്ങൾ കുറയാനും മതേതരത്വം ഊട്ടിയുറപ്പിക്കാനും സഹായിക്കും.
നിയമനുസൃതമായ ഖുർആൻ പാരായണം പ്രോത്സാഹിപ്പിക്കുക, സമകാലിക വിഷയങ്ങളിൽ ഖുർആനികമായ ആഴത്തിലുള്ള പഠനങ്ങൾക്കും സംവാദങ്ങൾക്കും വേദിയൊരുക്കുക, ഖുർആൻ പഠനങ്ങൾ ജനകീയമാക്കുക തുടങ്ങിയവയാണ് പ്രധാനമായും ഗാലയുടെ ലക്ഷ്യങ്ങൾ.
ഗാലയിലെ മത്സര വിജയികൾക്ക് ലക്ഷങ്ങളുടെ സമ്മാനങ്ങൾ നൽകപ്പെടുമെന്നും സംഘാടകർ അറിയിച്ചു.
Dr. ഫൈസൽ അഹ്സനി രണ്ടത്താണി
Dr. ഹംസ അഞ്ചുമുക്കിൽ
ബഷീർ മാസ്റ്റർ രണ്ടത്താണി
മുഹമ്മദ്‌ അഹ്സനി
എം. സി മുഹമ്മദ് ഹാജിഎന്നിവർ പങ്കെടുത്തു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

three × two =