ഗുജറാത്ത് : നാല് ഐഎസ് ഭീകരര്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ പിടിയിലായി. ശ്രീലങ്കന്‍ സ്വദേശികളായ മുഹമ്മദ് നുസ്രത്ത്, മുഹമ്മദ് നഫ്രാന്‍, മുഹമ്മദ് ഫാരിസ്, മുഹമ്മദ് റസ്ദീന്‍ എന്നിവരെയാണ് ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) വിമാനത്താവളത്തില്‍നിന്ന് അറസ്റ്റ് ചെയ്തത്.ഇവരുടെ ചിത്രങ്ങള്‍ എടിഎസ് പുറത്തുവിട്ടു.അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ നാലുപേരെയും അറസ്റ്റ് ചെയ്ത് ചോദ്യംചെയ്യലിനായി രഹസ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോയി. രാജ്യത്ത് പലയിടങ്ങളിലും ചാവേറാക്രമണങ്ങള്‍ നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നുവെന്നും ഇവര്‍ക്ക് പാകിസ്ഥാനില്‍ നിന്ന് സഹായങ്ങള്‍ ലഭിച്ചുവെന്നും അധികൃതര്‍ അറിയിച്ചു.ഐപിഎല്‍ മത്സരത്തിനായി ടീമുകള്‍ അഹമ്മദാബാദില്‍ എത്താനിരിക്കെയായിരുന്നു അറസ്റ്റ്. സംഭവത്തിന് പിന്നാലെ വിമാനത്താവളത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചു.