തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മധ്യ വടക്കൻ ജില്ലകളില്‍ കൂടുതല്‍ മഴ ലഭിക്കും.ഇടുക്കി, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീരമേഖലയില്‍ ജാഗ്രത നിര്‍ദേശം നല്കി. ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് നിരോധനമുണ്ട്.അറബിക്കടലിലെ ചക്രവാതച്ചുഴിയില്‍ നിന്ന് തെക്കൻ കര്‍ണാടക വരെ ന്യൂനമര്‍ദ്ദപ്പാത്തി സ്ഥിതി ചെയ്യുന്നതാണ് മഴയ്ക്ക് കാരണം.