അൽജസീറ വാർത്തകൾ പക്ഷപാതപരമാണ്. ഗസ്സയിൽ നിന്ന് ഇസ്രായേൽ സൈനികർക്കെതിരായ ആക്രമണത്തിന് വാർത്തകൾ പ്രേരണയാകുന്നുവെന്നും ഇസ്രായേൽ കമ്യൂണിക്കേഷൻ മന്ത്രി
ജറൂസലേം: ഇസ്രായേലിലെ അൽ ജസീറ ഓഫീസ് അടച്ചുപൂട്ടുന്ന കാര്യം പരിഗണനയിലെന്ന് കമ്യൂണിക്കേഷൻ മന്ത്രി ശ്ലോമ കർഹി. അൽജസീറ വാർത്തകൾ പക്ഷപാതപരമാണ്. ഗസ്സയിൽ നിന്ന് ഇസ്രായേൽ സൈനികർക്കെതിരായ ആക്രമണത്തിന് വാർത്തകൾ പ്രേരണയാകുമെന്നും മന്ത്രി ശ്ലോമ കർഹി വ്യക്തമാക്കി.
അൽ ജസീറ അടച്ചുപൂട്ടാനുള്ള നിർദ്ദേശം ഇസ്രായേൽ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിച്ചുവെന്നും നിയമ വിദഗ്ധർ വിലയിരുത്തി വരികയാണെന്നും ശ്ലോമ കർഹി പറഞ്ഞു. ഇക്കാര്യം മന്ത്രിസഭയിൽ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാല്‍ അൽ ജസീറ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.