ബേപ്പൂർ സുൽത്താൻ ഓർമയായിട്ട് ഇന്നേക്ക് 30 വർഷം.

ശരീഫ് ഉള്ളാടശ്ശേരി

ബേപ്പൂർ സുൽത്താൻ എന്ന വൈക്കം മുഹമ്മദ്‌ ബഷീർ ഓർമ്മയായിട്ട് ഇന്നേക്ക് ജൂലൈ 5ന് 30വർഷം
ആധുനിക മലയാള സാഹിത്യത്തിൽ ഏറ്റവും അധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാളെന്ന വിശേഷണവും വൈക്കം മുഹമ്മദ്‌ ബഷീറിനുണ്ട്. 1908ജനുവരി 19ന് കോട്ടയം ജില്ലയിലെ വൈക്കം തലയോലപ്പറമ്പിലാണ് വൈക്കം മുഹമ്മദ്‌ ബഷീർ ജനിച്ചത്
ലളിതമായതും നർമ്മരസം തുളുമ്പുന്നതുമായ ഒരു രചനാരീതിയാണ് അദ്ദേഹത്തിന്റെ ചെറുകഥകൾക്കും നോവലുകൾക്കുമെല്ലാം പൊതുവേയുള്ളത്. ശക്തമായ ആക്ഷേപഹാസ്യവും ചിലപ്പോൾ രൂക്ഷപരിഹാസം തന്നെയും വരികൾക്കിടയിൽ ഒളിപ്പിച്ചുവെച്ച് വായനക്കാരെ ആഴത്തിലുള്ള ചിന്തകളിലേക്ക് ഉയർത്തികൊണ്ട് പോവുന്ന ശൈലിയാണ് അദ്ദേഹത്തിന്റെത്
അദ്ദേഹത്തിന്റെ പല കൃതികളും അന്യഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. ആട്. ബാല്യകാലസഖി. മതിലുകൾ. പ്രേമലേഖനം. അനർഘനിമിഷം എന്നിവയാണ് പ്രമുഖകൃതികളിൽ ചിലത്.
നിരവധി
1943ൽ ഇറങ്ങിയ പ്രേമലേഖനം ആയിരുന്നു ആദ്യകൃതി. ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്. ആനവാരിയും പൊൻകുരിശും. പാത്തുമ്മായുടെ ആട്. ഭൂമിയുടെ അവകാശികൾ. യാ ഇലാഹീ (മരണ ശേഷം പ്രസിദ്ധീകരിച്ചത് )അങ്ങനെ നിരവധി ലേഖനങ്ങൾ ബഷീർ ലോകത്തിന് നൽകി. വായനക്കാർക്കിടയിൽ നല്ല സ്റ്റൈലായി തന്നെ ജീവിക്കുന്നു പുരഷ്കാരങ്ങൾഅദ്ദേഹത്തെ തേടിയെത്തി. 1970ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്. 1981ൽ കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്. 1982ൽ പത്മശ്രീ പുരഷ്‌കാരം. 1993ൽ മുട്ടത്തു വർക്കി അവാർഡ്. വള്ളത്തോൾ പുരഷ്ക്കാരം. അങ്ങനെ നീളുന്നു പുരഷ്ക്കാരം

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

six + fourteen =