തിരുവനന്തപുരം : വീട്ടിലെ വിറകുപുരയിൽ കയറിയ മൂർഖൻ പാമ്പിനെ പിടിക്കാൻ എത്തിയവർ 3000രൂപ ചോദിദിച്ചു വാങ്ങിയതായി ആക്ഷേപം. മുടവന്മുകൾ മുത്താരമ്മൻ ക്ഷേത്രത്തിനു സമീപം ഉള്ള വീട്ടിൽ ശനിയാഴ്ച രാവിലെ 11മണിയോടെ വീടിനു സമീപത്തെ വിറകു അടുക്കി വച്ചിരിക്കുന്നതിനിടയിൽ വലിയ മൂർഖൻ പാമ്പ് ഇരിക്കുന്നതായി ശ്രദ്ധയിൽ പെട്ടു. ഉടൻ തന്നെ വിവരം പൂജപ്പുര പഞ്ചകർമ്മ ആശുപത്രിവളപ്പിൽ ഉള്ള സ്നേക്ക് പാർക്കിൽ വിവരം അറിയിച്ചു. അവിടെനിന്നും പാമ്പ് പിടിത്തക്കാർ സ്ഥലത്തു എത്തുകയും വിറകു മാറ്റി മൂർഖനെ പിടികൂടി. പിന്നീടാണ് പാമ്പ് പിടിത്തക്കരുടെ “തനിനിറം “ആൾക്കാർ മനസിലാക്കിയത്. വിറകു മാറ്റിയതിന് 1500രൂപയും, പാമ്പ് പിടിച്ചതിന് 1500ചേർത്തു രൂപ 3000വാങ്ങിയയാണ് ആക്ഷേപം. വനം വകുപ്പ് പാമ്പ് പിടിക്കുന്നതിനു പണം ഈടാക്കണം എന്ന് പറയുന്നില്ല.