തിരുവനന്തപുരം :ചരിത്ര പ്രസിദ്ധവും പുണ്യ പുരാതന സരസ്വതി ക്ഷേത്രങ്ങളിൽ ഒന്നായ പൂജപ്പുര സരസ്വതി മണ്ഡപം നവകേരളം പരിപാടികളുടെ സംഘാടക സമിതി ഓഫീസ് ആക്കി മാറ്റിയത് തീർത്തും പ്രധിഷേധാർഹമാണെന്നും, നവരാത്രി ആഘോഷവേളയിൽ വേളിമല മുരുകസ്വാമിയെ കുടിയിരുത്തുന്ന പുണ്യ മണ്ഡപം ആണ് സരസ്വതി മണ്ഡപം.കൂടാതെ പതിനായിരക്കണക്കിന് കുട്ടികളെ ആദ്യാക്ഷരം കുറിക്കുന്ന പുണ്യ സ്ഥലം കൂടിയാണ് സരസ്വതി മണ്ഡപം ഇവിടെ നവകേരളം പരുപാടിയുടെ സംഘാടക ഓഫീസ് ആക്കിമാറ്റിയതും മണ്ഡപം മറച്ച് ബോർഡുകൾ വച്ചതും വേദനാ ജനകം തന്നെ ഇതിനെതിരെ വരും ദിവസങ്ങളിൽ ഹൈന്ദവ സഹോദര സംഘടനകൾ ഒത്തൊരിമിച്ച്കൊണ്ട് ശക്തമായ പ്രതിഷേധപരിപാടികൾ ഉണ്ടാകും എന്നും ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകും എന്നും ബ്രാഹ്മിൻസ് സർവ്വീസ് സൊസൈറ്റി ചെയർമാൻ എം.എസ്. ശ്രീരാജ്കൃഷ്ണൻ പോറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.