(അജിത് കുമാർ. ഡി )
സർക്കാർ ആരോഗ്യ മേഖലയിൽ എല്ലാം ശരിയാക്കി എന്ന് പറയുമ്പോഴുംസെക്രട്ടറി യേറ്റിനു ഏതാനും വാരെ അകലെയുള്ള തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സക്കായി കൊണ്ടുവന്ന ഒരു രോഗിയുടെ അവസ്ഥ ഇതാണ്. അനങ്ങാൻ പാടില്ലാത്ത വൃദ്ധ ആയ രോഗിയെ സ്ട്രക്ച്ചറിൽ കിടത്തി ആശുപത്രിപരിസരത്ത് എക്‌സറെക്കും, സ്കാനിങ്ങിനും കൊണ്ടുപോകുന്ന ആശുപത്രിക്കകത്തുള്ള റോഡിന്റെ സ്ഥിതി ആണ്. കുണ്ടും, കുഴിയും നിറഞ്ഞു, മെറ്റൽ ഇളകി തെറിച്ചു കിടക്കുന്ന റോഡ്. ഇതിലൂടെ രോഗിയെയും കൊണ്ട് പോയാൽ അധികം താമസിയാതെ കിടപ്പുരോഗിയുടെ നട്ടെല്ലിനും മറ്റൊരു ട്രീറ്റ് മെന്റ് വരും എന്നുള്ളതിന് ഒരു സംശയവും വേണ്ട. ഇതിനു ആരാണ് ഉത്തരവാദി….. രോഗിയോ….. ആരോഗ്യ വകുപ്പോ…?