തിരുവനന്തപുരം :- എല്ലാപേരെയും ഒരു പോലെ കാണുന്നഒന്നാണ് ഓണം എന്നും ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ ഭാഗം ആക്കേണ്ടത് നമ്മുടെ ഏവരുടെയും കടമയും, കർത്തവ്യവും ആണെന്ന് കേന്ദ്ര സഹ മന്ത്രി ജോർജ് കുര്യൻ. തിരുവനന്തപുരത്തു സക്ഷമ കേരളം തിരുവനന്തപുരം താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കവേ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കുന്നും പുറം ചിന്മയ വിദ്യാലയത്തിൽ വച്ചാണ് പരിപാടികൾ നടന്നത്. ഡോക്ടർ രാധാ കൃഷ്ണൻ നായരുടെ ആദ്യക്ഷതയിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം ജോർജ് കുര്യൻ ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലാ സെക്രട്ടറി അജികുമാർ സ്വാഗതം ആശംസിച്ചു.ഓണക്കി റ്റു വിതരണം നിംസ് ഡയറക്ടർ ഡോക്ടർ ഫൈസൽ ഖാൻ നിർവഹിച്ചു. നേത്ര ദാനസന്ദേശം ഡോക്ടർ ജോയ് മാത്യു പെരുമാൾ നൽകി. മുഖ്യ പ്രഭാഷണം ഡോക്ടർ ആശ ഗോപാലകൃഷ്ണൻ നടത്തി.