തിരുവനന്തപുരം: പൊന്മുടിയില്‍ ഇന്ന് മുതല്‍ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കും. വേനല്‍മഴ കനത്തതോടെ ഒരാഴ്ചയിലേറെയായി പൊന്മുടി അടച്ചിട്ടിരിക്കുകയാണ്.കല്ലാർ മീൻമുട്ടി വെള്ളച്ചാട്ടവും ഇന്ന് തുറക്കും.കടുത്ത ചൂടില്‍ വരണ്ടുപോയ പൊന്മുടിയില്‍ സന്ദർശകരുടെ വരവ് കുറഞ്ഞിരുന്നു. എന്നാല്‍ മഴ പെയ്ത് കോടമഞ്ഞും പച്ചപ്പും എല്ലാം തിരികെ വന്നതോടെ വീണ്ടും സന്ദർശകരുടെ ഒഴുക്ക് തുടങ്ങി. പക്ഷേ മഴ ശക്തമായപ്പോള്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത കാരണം കഴിഞ്ഞ ആഴ്ച പൊന്മുടി അടയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മഴ കുറഞ്ഞതോടെയാണ് പൊന്മുടി തുറക്കാൻ തീരുമാനിച്ചത്. എന്നാല്‍ ഇന്ന് വീണ്ടും മഴ കനത്തതോടെ വരും ദിവസങ്ങളില്‍ വീണ്ടും അടച്ചേക്കും.