(അജിത് കുമാർ. ഡി )
തിരുവനന്തപുരം : ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾ വിപുലമായ രീതിയിലും, ആചാര പ്രകാരം ആഘോഷിക്കാൻ മന്ത്രി തല യോഗത്തിൽ തീരുമാനം. കോവിഡ് പ്രതിസന്ധി മാറിയ സാഹചര്യത്തിൽ അതി വിപുലമായ രീതിയിലും, പാരമ്പര്യ പ്രൗഡി യുടെയും ആഘോഷിക്കാനാണ് തീരുമാനം ആയത്. കെ ടി ഡി സി ഗ്രാൻഡ് ചൈ ത്രം ശ്രാവണം ഹാളിൽ കൂടിയ യോഗത്തിൽ ദേവസ്വം മന്ത്രി രാധാകൃഷ്ണൻ, ദേവസ്വം പ്രസിഡന്റ്, അഹമ്മദ് ദേവർ കോവിൽ, തമിഴ് നാടുസർക്കാർ പ്രതിനിധികൾ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ, തിരുവിതാം കൂർ നവരാത്രി ഫെസ്റ്റിവൽ ട്രസ്റ്റ് ചെയർമാൻ മാണിക്കം,പ്രസിഡന്റ് അനന്ത പുരി മണികണ്ഠൻ, ജോയിന്റ് സെക്രട്ടറി മാരായ വിക്രമൻ, രാജേന്ദ്രൻ, അയ്യപ്പ സേവാ സംഘം പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തിരുന്നു.
നവരാത്രി വിഗ്രഹഘോഷയാത്ര സെപ്റ്റംബർ മാസം 22-ആം തീയതി ശുചീന്ദ്രത്തുനിന്നും ആരംഭിക്കും. മുന്നൂറ്റിങ്കദേവീ 22ന് രാവിലെ 9ന് കേരള പോലീസിന്റെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു ശുചീന്ദ്രത്തു നിന്നും യാത്ര തിരിക്കും. വൈകുന്നേരം 6.30ന് ശ്രീപദ്മനാഭ പുരം കൊട്ടാരത്തിനു അടുത്തുള്ള കൽക്കുളം മഹാദേവ ക്ഷേത്രത്തിൽ എത്തി വിഗ്രഹങ്ങൾ ഇറക്കി പൂജനടത്തും.23ന് രാവിലെ 4.30ന് കുമാര കോവിലിൽ നിന്നും കുമാര സ്വാമിയേ പല്ലക്കിൽ എഴുന്നള്ളിക്കും. തദ വസരത്തിൽ കേരള പോലീസിന്റെ ഗാർഡ് ഓഫ് ഓണർ ഉണ്ടാകും. അതോടൊപ്പം 1000കിലോ ഉള്ളവെള്ളികുതിരയെ അവിടെ നിന്നും എഴുന്നള്ളിക്കും. വെള്ളികുതിര മുന്നറിയിപ്പുമായി കേരള പുരം മഹാദേവ ക്ഷേത്രത്തിൽ എത്തിച്ചേരും. കുമാര സ്വാമിയേ പല്ലക്കിൽ കൽക്കുളം മഹാദേവ ക്ഷേത്രത്തിൽ എത്തിക്കുമ്പോൾ മുന്നൂറ്റി നങ്കയെ കൂടി പല്ലക്കിൽ പദ്മനാഭ പുരത്തുള്ള സരസ്വതി ദേവീ ക്ഷേത്രസമീപത്തു എത്തിക്കും. തുടർന്ന് 7.30നും,8.30നും ഇടക്കുള്ള ശുഭ മുഹൂർത്തത്തിൽ പദ്മനാഭ പുരം കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്ന ഉടവൾ കൈമാറ്റം നടക്കും. ദേവസ്വം മന്ത്രി,മറ്റ് മന്ത്രിമാർ, തമിഴ് നാട് മന്ത്രിമാരും, തിരുവിതാംകൂർ ദേവസ്വം ഉദ്യോഗസ്തരും ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് സരസ്വതി ദേവിയെ തിരുവിതാം കൂർ ദേവസ്വം ബ. ഇത് കൂടാതെ രണ്ടു ആന കൾ സരസ്വതി ദേവിക്ക് അകമ്പടി ഉണ്ടാകും. അവിടെ നിന്ന് പദ്മനാഭ പുരം കൊട്ടാരത്തിൽ തട്ട പൂജയും, കാണിക്കയും നടത്തിയ ശേഷം അവിടെ നിന്നും ഘോഷ യാത്ര യായി തിരിച്ചു കേരളപുരം മഹാദേവ ക്ഷേത്രത്തിൽ എത്തിച്ചേരും. ഉച്ച പൂജക്ക് ശേഷം 3.30ന് അവിടെ നിന്നും യാത്ര തിരിക്കുന്ന വിഗ്രഹങ്ങൾ കുഴി ത്തുറ മഹാദേവ ക്ഷേത്രത്തിൽ രാത്രി 8മണിയോടെ എത്തിച്ചേരും.24ന് രാവിലെ 8ന് ഘോഷയാത്ര യായി തിരിച്ചു 11.30ന് സംസ്ഥാന അതിർത്തിയായ കളിയിക്കാവിളയിൽ എത്തും. വിഗ്രഹങ്ങൾക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ്, സ്ഥലം എം എൽ എ, എം പി, മന്ത്രി, തിരുവിതാംകൂർ നവരാത്രി ആഘോഷട്രസ്റ്റ് ഭാരവാഹികൾ പോലീസ് ഇവചേർന്ന് സ്വീകരിക്കും. തിരുവനന്തപുരം തഹസിൽ ദാരും, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് തട്ട പൂജയുംനടത്തി വിഗ്രഹങ്ങളെ വരവേൽക്കും. തുടർന്ന് പാറശ്ശാല മഹാദേവ ക്ഷേത്രത്തിൽ ഇറക്കിപൂജ നടത്തിയശേഷം രാത്രി 9മണിയോടെ വിഗ്രഹ ഘോഷയാത്ര നെയ്യാറ്റിൻകര ശ്രീ കൃഷ്ണ സ്വാമിക്ഷേത്രത്തിൽ എത്തും. അവിടെ ഇറക്കി പൂജയും, ആറാട്ടും കഴിഞ്ഞു അടുത്ത ദിവസം25ന് രാവിലെ ഘോഷയാത്ര യായി 8ന് തിരുവനന്തപുരത്തേക്കു യാത്ര തിരിക്കും. പ്രാ വ ച്ചമ്പലത്തു എത്തുന്ന വിഗ്രഹ ഘോഷ യാത്രക്ക് നേമം തഹസീൽദാർ വിഗ്രഹത്തെ സ്വീകരിച്ചു അവിടെ ഇറക്കി പൂജയും നടത്തും.3മണിക്ക് അവിടെ നിന്നും യാത്ര തിരിക്കുന്ന വിഗ്രഹങ്ങൾ 4മണിയോടെ കരമന ആ വടി അമ്മൻ ക്ഷേത്രത്തിൽ എത്തും. മുന്നറിയിപ്പുമായി എത്തുന്ന വെള്ളികുതിരയിൽ കുമാരസ്വാമിയെ പല്ലക്കിൽ നിന്നും മാറ്റി 5മണിക്ക് ഘോഷയാത്ര യായി വെള്ളികുതിര ഉൾപ്പെടെ ഉള്ളവിഗ്രഹങ്ങൾ കിള്ളിപ്പാലത്തു എത്തും. അവിടെതിരുവിതാം കൂർ നവരാത്രി ആഘോഷട്രസ്റ്റ് വൻ സ്വീകരണം നൽകും. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം കിഴക്കേനടയിൽ എത്തുന്ന വിഗ്രഹങ്ങൾക്ക് രാജകുടുംബം സ്വീകരണം നൽകും. തുടർന്ന് സരസ്വതി ദേവിയെയും, ഉടവാ ളും ഇറക്കി പൂജനടത്തും. കുമാരസ്വാമിയെയും, മുന്നൂറ്റി നങ്ക യെയും പദ്മനാഭ സ്വാമിയേ വലം വച്ചു പടിഞ്ഞാറെ നട വഴി വിഗ്രഹങ്ങൾ മുന്നൂറ്റി നങ്ക ചെന്തി ട്ടയിലും, കുമാരസ്വാമിയെയും, വെള്ളികുതിരയും ചാല വഴി ആര്യ ശാല ദേവീ ക്ഷേത്രത്തിൽ എത്തിയ്ക്കും. തുടർന്ന് 25ന് രാത്രി മുതൽ ഒക്ടോബർ 7ന് രാവിലെ വരെ മൂന്നു ഇടങ്ങളിൽ വിഗ്രഹങ്ങളെ കുടിയിരുത്തി പൂജയും നടത്തും. നവരാത്രി ഉത്സവം കഴിഞ്ഞു ഒക്ടോബർ 7ന് രാവിലെ വിഗ്രഹങ്ങളുടെ തിരിച്ചു എഴുന്നള്ളത്ത് നടക്കും. കിള്ളിപ്പാലത്തു എത്തി ചേരുന്ന വിഗ്രഹങ്ങൾക്കു കേരള പോലീസ് ഗാർഡ് ഓഫ് ഓണർ നൽകും. തുടർന്ന് തി രുവിതാം കൂർ നവരാത്രി ആഘോഷട്രസ്റ്റ് നൽകുന്ന സ്വീകരണത്തിന് ശേഷം വിഗ്രഹങ്ങൾ തിരികെ എഴുന്നള്ളും.