തിരുവനന്തപുരം : വിദ്യാരം ഭത്തിന് ഇനി മണിക്കൂറുകൾ മാത്രം ശേഷിക്കേ ആയിരത്തോളം കുരുന്നുകൾക്ക് ആദ്യാ ക്ഷരം കുറിക്കുവാൻ പൂജപ്പുര സരസ്വതി മണ്ഡപം ഒരുങ്ങിക്കഴിഞ്ഞു. വിജയദശമി ദിനം രാവിലെ 5.30മുതൽ സ്വാതി തിരുനാൾ സരസ്വതി മണ്ഡപത്തിലും, ശ്രീ ചിത്തിര തിരുനാൾ ഡിറ്റോറിയത്തിലും ആണ് വിദ്യാരംഭചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. ഡോക്ടർ ശശി തരൂർ എം പി, മുൻ കേന്ദ്ര മന്ത്രി ഒ. രാജഗോപാൽ, അഡ്വക്കേറ്റ് വി. കെ. പ്രശാന്ത് എം എൽ എ, എസ്. അനന്ത കൃഷ്ണൻ ഐ പി എസ്, സൂര്യ കൃഷ്ണ മൂർത്തി, ഡോക്ടർ പാർവണ എസ് വിനോദ്, ഡോക്ടർ സീത വി നായർ, വി. ബിജു കുമാർ തുടങ്ങി അൻപതോളം പ്രമുഖർ ആണ് കുരുന്നുകൾക്ക് സരസ്വതീ കരങ്ങൾ ആകുന്നത്. പൂജാവയ്പ്പിന് തുടക്കം ആയതോടെ പൂജപ്പുര മണ്ഡപത്തിലെ സരസ്വതി ദേവി ദർശനത്തിന് വൻ തിരക്കാണ് അനുഭവപ്പെട്ടത്. വിജയദശമി ദിവസം ആയ 24ന് രാവിലെ 9മണിയോടെ ഭഗവാൻ കുമാരസ്വാമിയെ കരമനയിൽ നിന്നും സ്വീകരിച്ചു പൂജപ്പുര മണ്ഡപത്തിൽ കുടിയിരുത്തും. തുടർന്ന് ആയിരത്തോളം പേർ പങ്കെടുക്കുന്ന മഹാകാവടി ഘോഷയാത്ര ചെങ്കള്ളൂർ മഹാദേവസന്നിധിയിൽ നിന്ന് ആരംഭിക്കും. ഉച്ചക്ക് അഭിഷേകം നടക്കും.4.30മണിക്ക് പള്ളിവേട്ട നടക്കും